വടവാതൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ മുള്ളൻപന്നിയെ പിടികൂടി.

Spread the love

കോട്ടയം : വടവാതൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ മുള്ളൻപന്നിയെ പിടികൂടി.

video
play-sharp-fill

കോട്ടയം പട്ടണത്തോട് ചേർന്ന് വിജയപുരം പഞ്ചായത്ത് ആനത്താനത്ത് ജനവാസ മേഖലയിൽ നിന്നുമാണ് കൂറ്റൻ മുള്ളൻപന്നിയെ പിടികൂടിയത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം .റോഡിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ആദ്യം വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ മുള്ളൻ പന്നിയെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ലിബി ജോസ് ഫിലിപ്പിനെ വിവരമറിയിച്ചു. ഇദ്ദേഹം സ്ഥലത്തെത്തി, ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

പിന്നീട് ഇവരും സ്ഥലത്തെത്തി മുള്ളൻ പന്നിയെ പിടികൂടി കൊണ്ടു പോയി.