ഓണ്‍ലൈൻ ഗെയിം കളിച്ചതിലൂടെ സാമ്പത്തിക നഷ്ടം; സെല്‍ഫി വീഡിയോ ചിത്രീകരിച്ച്‌ യുവാവ് ജീവനൊടുക്കി

Spread the love

ഹൈദരാബാദ്: ഓണ്‍ലൈൻ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. സൂററാം സ്വദേശി രവീന്ദർ ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. 24 വയസ്സായിരുന്നു.

video
play-sharp-fill

ബന്ധുവിന്റെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തൊഴില്‍രഹിതനായ രവീന്ദർ മുൻപ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു.

മരിക്കുന്നതിന് മുൻപ് രവീന്ദർ സെല്‍ഫി വിഡിയോ റെക്കോർഡ് ചെയ്ത മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈൻ ഗെയിം കളിച്ചതിലൂടെ തനിക്ക് പണം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നുണ്ട്. എന്നാല്‍ എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group