വടകരയിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെൻഡ് ചെയ്തു

Spread the love

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെൻഡ് ചെയ്തു.

video
play-sharp-fill

രജനി തെക്കെ തയ്യിലിനെതിരെയാണ് ആർജെഡി നടപടി എടുത്തത്. തിരഞ്ഞെടുപ്പില്‍ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെതയ്യില്‍, യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി കോട്ടയില്‍ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. ഇദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group