
തിരുവനന്തപുരം : പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോൺഫറൻസ് ഹാളിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം എടുത്തു മാറ്റി, സംഭവത്തിൽ പ്രതിഷേധവുമായി സിപിഐഎം രംഗത്ത്.
വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ എന്ന പേര് ചുരുണ്ടിക്കളയുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിഎസിന്റെ ചിത്രം മാറ്റിയത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചിത്രം മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും, വിഷയം പരിശോധിക്കാമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഉഷ കുമാരി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തത്.



