സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം പരിഷ്കരിക്കും; ഒരു മാസത്തിനുള്ളിൽ വിജ്ഞാപനമിറക്കും; വി. ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം ഒരുമാസത്തിനുള്ളിൽ പരിഷ്‌കരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങും. 2013-ലാണ് ഏറ്റവുമൊടുവിൽ വേതനം പരിഷ്‌കരിച്ചത്.

video
play-sharp-fill

ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തിൽ വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളിൽ വിജ്ഞാപനംചെയ്യാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഇപ്പോഴുള്ള വേതനത്തിൽ 60 ശതമാനംവരെ വർധനയ്ക്കാണ് ശുപാർശ.

നിലവിലെ സാഹചര്യത്തിൽ ജീവനക്കാർക്ക് കുടുംബമായി ജീവിക്കാൻ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴിൽവകുപ്പിന്റെ വിലയിരുത്തൽ. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറിൽ സർക്കാർ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തി. തൊഴിൽവകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാർശ തൊഴിലാളി യൂണിയനുകൾ അംഗീകരിച്ചു. പക്ഷേ, മാനേജ്‌മെന്റ് പ്രതിനിധികൾ പ്രതികൂലനിലപാടെടുത്തു.