തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ വിഎസ് അച്യുതാനന്ദന്റെ ചിത്രം മാറ്റി; പ്രതിഷേധവുമായി സിപിഐഎം

Spread the love

തിരുവനന്തപുരം: പാറശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം മാറ്റിയതില്‍ പ്രതിഷേധവുമായി സിപിഐഎം.

video
play-sharp-fill

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വിഎസിന്റെ ചിത്രം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാറ്റിയെന്നാണ് സിപിഐഎമ്മിന്റെ പരാതി.

വിഎസ് അച്യുതാനന്ദൻ കോണ്‍ഫറൻസ് ഹാള്‍ എന്ന പേര് ചുരുണ്ടിക്കളയുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിഎസിന്റെ ചിത്രം മാറ്റിയത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം മാറ്റിയതിനെക്കുറിച്ച്‌ അറിയില്ലെന്നും, വിഷയം പരിശോധിക്കാമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഉഷ കുമാരി പ്രതികരിച്ചു.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വിഎസ് അച്യുതാനന്ദൻ കോണ്‍ഫറൻസ് ഹാള്‍ ഉദ്ഘാടനം ചെയ്തത്.