
മലപ്പുറം: പൊന്നാനിയില്‍ ഹണിട്രാപ് കേസില്‍ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തില്‍ വളപ്പില്‍ അലി(55) എന്നിവരാണ് അറസ്റ്റിലായത്.
തിരൂർ സ്വദേശിയെയാണ് ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു യുവാവിനെ വീടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
നസീമയുടെ പൊന്നാനിയിലുള്ള വാടക വീട്ടിലേക്കാണ് യുവാവിനെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം 25,000 രൂപ പ്രതികള്‍ യുവാവില്‍ നിന്ന് തട്ടിയെടുത്തിരുന്നു. യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുകയായിരുന്നു. വീണ്ടും ഭീഷണി തുടർന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. പൊന്നാനി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.



