കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും ട്രെയിനിനുള്ളിലും തമ്മിലടിച്ച്‌ സൈനികനും പൊലീസ് ഉദ്യോഗസ്ഥനും; പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തും കുട്ടിക്കും പരുക്കേറ്റു; സൈനികന്റെ ചെവിക്ക് ഗുരുതര പരിക്ക്

Spread the love

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും ട്രെയിനിനുള്ളിലും തമ്മിലടിച്ച്‌ സൈനികനും പൊലീസ് ഉദ്യോഗസ്ഥനും.

video
play-sharp-fill

26ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഇരുവര്‍ക്കും നല്ലതുപോലെ പരുക്കുണ്ടെങ്കിലും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തില്ല.

വൈകിട്ട് മൂന്നരയോടെ കേരള എക്‌സ്പ്രസിനുള്ളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയത്തെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കുടുംബവും ചങ്ങനാശേരിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ചെന്നിത്തല സ്വദേശിയായ സൈനികനുമായി ഇതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അടി പൊട്ടി. ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഇരുവരും പുറത്തിറങ്ങി അടി തുടര്‍ന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തും കുട്ടിക്കും പരുക്കേറ്റു. സൈനികന്റെ ചെവിക്കും ഗുരുതര പരുക്കുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.