
കോട്ടയം: പ്രവാസികള്‍ക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന ധനസഹായപദ്ധതിയുടെ അദാലത്ത് ജനുവരി 9ന് നടക്കും.
കളക്ടറേറ്റ് തൂലിക കോണ്‍ഫറൻസ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് അദാലത്ത്. മുൻകുട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. താല്പര്യമുള്ളവർ www.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി 7ന് മുൻപ് അപേക്ഷ നല്‍കണം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാരഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭിക്കും.
വാർഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുക. മുൻപ് അപേക്ഷ നല്‍കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒരു പദ്ധതി പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷിക്കുമ്ബോഴും ധനസഹായം സ്വീകരിക്കുമ്ബോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 2580033, 8281004905.

Whatsapp Group 1 | Whatsapp Group 2 |Telegram Group



