
തിരുവനന്തപുരം: കേരള പി.എസ്.സിക്ക് കീഴില്‍ സംസ്ഥാന സർക്കാരിന്റെ സ്മോള്‍ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (സിഡ്കോ)യില്‍ സ്ഥിര ജോലിക്കായി അപേക്ഷ വിളിച്ചിട്ടുണ്ട്.
ഫോർമാൻ (വുഡ് വർക്ക്ഷോപ്പ്) തസ്തികയിലേക്ക് എൻസിഎ വിജ്ഞാപനമാണ് പുറത്തിറക്കിയിട്ടുള്ളത്. താല്പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സ്മോള്‍ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (സിഡ്കോ)ല്‍ ഫോർമാൻ (വുഡ് വർക്ക്ഷോപ്പ്) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തില്‍പ്പെട്ടവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
Name of Post : Foreman (Wood Workshop)
Name of firm : Kerala Small Industries Development Corporation Limited (SIDCO)
CATEGORY NO: 582/2025
Last Date 14.01.2026
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം13,900 രൂപയ്ക്കും 24,040 രൂപയ്ക്കും ഇടയില്‍ ശമ്ബളം ലഭിക്കും.
നിയമന രീതി : ഈഴവ/തീയ്യ/ബില്ലവ സമുദായത്തിലെ ഉദ്യോഗാർത്ഥികളില്‍ നിന്ന് നടത്തുന്ന നേരിട്ടുള്ള നിയമനം.
പ്രായപരിധി
18നും 42നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1983 നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍
മെക്കാനിക്കല്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗിലുള്ള ബിരുദം, കൂടാതെ ആധുനിക യന്ത്രവല്‍കൃത വുഡ് വർക്ക്ഷോപ്പില്‍ സൂപ്പർവൈസറി തസ്തികയില്‍ ജോലി ചെയ്തിട്ടുള്ള ഒരു വർഷത്തെ പരിചയം.
അല്ലെങ്കില്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ കൂടാതെ ആധുനിക യന്ത്രവല്‍കൃത വുഡ് വർക്ക്ഷോപ്പില്‍ സൂപ്പർവൈസറി തസ്തികയില്‍ ജോലി ചെയ്തിട്ടുള്ള മൂന്നു വർഷത്തെ പരിചയം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/




