പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സിലര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ആര്‍ജെഡി; വോട്ട് മറിച്ചതിന് സസ്പെൻഷൻ

Spread the love

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ യു.ഡി എഫിന് വോട്ട് ചെയ്ത ആർ.ജെ ഡി അംഗത്തെ സസ്പെൻഡ് ചെയ്തു.

video
play-sharp-fill

രജനി തെക്കെ തയ്യിലിനെതിരെയാണ് ആർജെഡി നടപടി എടുത്തത്.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെ തയ്യില്‍, യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി കോട്ടയില്‍ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. ഇദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു.