തലസ്ഥാന നഗരിക്ക് ഇനി പുത്തൻ പുതുവത്സര അനുഭവം…! പുതുവര്‍ഷത്തെ വരവേല്‍ക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; കൗതുകമായി പത്തോളം കലാകാരന്മാര്‍ തയ്യാറാക്കുന്ന 40 അടി ഉയരത്തിലുള്ള കൂറ്റൻ പാപ്പാഞ്ഞി

Spread the love

തിരുവനന്തപുരം: ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ച്‌ തലസ്ഥാനത്തും പുതുവത്സരത്തെ വരവേല്‍ക്കും.

video
play-sharp-fill

തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര്‍ പത്ത് ദിവസമെടുത്ത് തയ്യാറാക്കിയ കൂറ്റൻ പാപ്പാഞ്ഞിയുടെ രൂപത്തിൻ്റെ നിർമ്മാണം ഏറെക്കുറെ പൂര്‍ത്തിയായി.

40 അടി ഉയരത്തില്‍ തയ്യാറാക്കിയ പാപ്പാഞ്ഞി കുട്ടികളെ മുതല്‍ പ്രായമായവരെ വരെ ആകര്‍ഷിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പുതുവത്സരദിനത്തില്‍ അഭയ ഹിരണ്‍മയിയുടെ നേതൃത്വത്തിലുള്ള ഹിരണ്‍മയം ബാൻഡിൻ്റെ സംഗീത വിരുന്നാണ് മറ്റൊരു ആകര്‍ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉള്‍പ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതു സന്ദർശന സമയം ഡിസംബര്‍ 31ന് വൈകിട്ട് മൂന്ന് മണി വരെ ആയിരിക്കും. രാത്രി 12 മണി വരെയായിരിക്കും കലാപരിപാടികള്‍. പുതുവര്‍ഷം പുലരുമ്പോള്‍ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കും.