
കോഴിക്കോട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ എ ഐ ചിത്രം പ്രചരിപ്പിച്ചതിൽ കോണ്‍ഗ്രസിന്റെ കോഴിക്കോട്ടെ നേതാവ് സുബ്രഹ്മണ്യനെ കസ്റ്റഡിയില്‍ എടുത്തതിന് യൂത്ത് കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. ചേവായൂര്‍ പോലീസ് സ്‌റ്റേഷന് മുന്നിലാണ് കോണ്‍ഗ്രസിന്റെ യുവജനസംഘടന പ്രതിഷേധവുമായി എത്തിയത്. സുബ്രഹ്മണ്യനെ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതിഷേധം.
അതേസമയം കേരളാ പോലീസ് എകെജി സെന്ററിന്റെ അജണ്ഡ നടപ്പാക്കുന്നതായും എന്തൊക്കെ സംഭവിച്ചാലും ശബരിമല സ്വര്‍ണ്ണക്കേസില്‍ പോലീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രിക്കെതിരേ എഐ ചിത്രത്തിന്റെ പേരില്‍ കേസെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യനും വ്യക്തമാക്കി.
സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്ത് പോലീസ് ചേവായൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


