
കോട്ടയം: സംവരണാംഗമില്ലാത്തതിനാല്‍ എരുമേലി പഞ്ചായത്ത് കിട്ടിയിട്ടും ഭരിക്കാനാകാതെ യുഡിഎഫ്. കോട്ടയത്ത് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും 14 സീറ്റുകളുള്ള ഏറ്റവും വലിയ കക്ഷിയായ യുഡിഎഫ് വിട്ടുനിന്നു.എരുമേലി പഞ്ചായത്തില്‍ ക്വാറം തികയാത്തതിനാല്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
പഞ്ചായത്തില്‍ പ്രസിഡന്റ് പദവി ഇത്തവണ പട്ടിക വർഗ സംവരണമാണ്. എന്നാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് സംവരണാംഗമില്ല. എന്നാല്‍ എല്‍ഡിഎഫിനും ബിജെപിക്കും പട്ടിക വർഗ വിഭാഗത്തില്‍ നിന്നുള്ള ഓരോ അംഗമുണ്ട്.
അതേസമയം ഉച്ചകഴിഞ്ഞുള്ള വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും. ഈ മാസം 29 ന് രാവിലെ 10.30 ന് വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കും.
സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
.941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.
ജില്ലാ പഞ്ചായത്തുകളില്‍ കളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുമായിരിക്കും വരണാധികാരികള്‍.സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലേക്കുo,152 ബ്ലോക്ക് പഞ്ചായത്തിലേക്കും, 941 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇന്നലെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പുകള്‍ പൂർത്തിയായിരുന്നു



