കോസ്റ്റല്‍ പൊലീസിനായുള്ള ബെര്‍ത്ത് നിര്‍മ്മാണം നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് വീണു; ഹാര്‍ബറില്‍ ഗര്‍ത്തം രൂപപ്പെട്ടു: കാലപഴക്കമാണ് കോണ്‍ക്രീറ്റ് തകരാൻ കാരണം

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ബെർത്തിൻ്റെ മധ്യഭാഗത്തെ കോണ്‍ക്രീറ്റ് തകർന്ന് വീണു. കാലപഴക്കത്താല്‍ കോണ്‍ക്രീറ്റ് തകർന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്.

video
play-sharp-fill

കോസ്ററല്‍ പൊലീസിനായി നിർമിക്കുന്ന ബെർത്തിൻ്റെ നിർമ്മാണം നടക്കുന്നതിനിടെയാണ് സമീപത്തെ പഴയ ബെർത്തില്‍ കുഴി രൂപപ്പെട്ടത്. ബെർത്തിന് അടിവശത്ത് കടലാണ്. ഏകദേശം രണ്ടാള്‍ താഴ്‌ചയില്‍ കുഴി രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികള്‍ക്കും ഭീഷണിയാണ്.

മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച്‌ പണിത ലേലപ്പുര, ബോട്ട് ഷെഡ് ഇവയോട് ചേർന്ന് കടലിലേക്ക് നീണ്ടു നില്‍ക്കുന്ന ബെർത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.തീരദേശ പൊലീസിൻ്റെ ബോട്ട് നിർത്താനുള്ള പുതിയ ബെർത്തു നിർമാണത്തിനായി ക്രെയിൻ എത്തിച്ച്‌ പഴയ ബെർത്തില്‍ കയറിയപ്പോഴാണ് ബെർത്ത് തകർന്നതെന്ന് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തുടർന്ന് കോസ്റ്റല്‍ പൊലീസിൻ്റെ ബെർത്ത് നിർമാണവും നിലച്ചു. പഴയ ബർത്തിൻ്റെ അടിവശത്തെ കല്ലും മണ്ണും തിരയില്‍ ഒലിച്ചു പോയി ഇതിനെ തുടർന്നാണ് മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റും തകർന്നത്. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് അപകടമുണ്ടാകാതിരിക്കാൻ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്.