
നെടുങ്കണ്ടം: മദ്ധ്യവയസ്കനെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പൊന്നാംകാണിക്ക് സമീപം ഭോജൻകമ്ബനിയിലാണ് സംഭവം.
തമിഴ്നാട് കോമ്ബൈ സ്വദേശിയും ഭോജൻമ്പനിയില് താമസക്കാരനുമായ മുരുകേശൻ (55) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുരുകേശൻ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മുരുകേശന്റെ സഹോദരന്റെ മക്കളായ ഭുവനേശ്വർ, വിഘ്നേശ്വർ എന്നിവരാണ് കൊല നടത്തിയതെന്നാണ് സൂചന. മുരുകേശന്റെ വീടിന് സമീപമാണ് ഇവർ താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുകൂട്ടരും തമ്മില്‍ സാമ്ബത്തിക തർക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം.
കൊലപാതകത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ വിഘ്നേശ്വറിനും ഭുവനേശ്വറിനും വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.



