
തിരുവനന്തപുരം : തലസ്ഥാന കോർപ്പറേഷനില്‍ മേയറും ഡെപ്യൂട്ടി മേയറുമായി ബി.ജെ.പി കൗണ്‍സിലർമാർ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കൗതുകമുണർത്തുന്ന ചിത്രം പങ്കുവച്ച് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങളുടെ ചിത്രമാണ് സുരേന്ദ്രൻ പങ്കുവച്ചത്.
‘കട്ടവെയ്റ്റിംഗ് KERALA STATE -1’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്. അടുത്തത് സംസ്ഥാന ഭരണം പിടിക്കുക എന്ന ബി.ജെ..പിയുടെ ലക്ഷ്യം സൂചിപ്പിച്ചാണ് കെ.സുരേന്ദ്രന്റെ പോസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഇന്നലെ തലസ്ഥാനത്ത് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് ശേഷം ചരിത്ര വിജയം ആഘോഷിക്കുകയാണ് ബി.ജെ.പി പ്രവർത്തകർ. നഗരത്തിലെ എല്ലാ വാർഡുകളിലും ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പായസവും മധുരവിതരണവും സംഘടിപ്പിച്ചു.
തലസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളില്‍ പ്രതിപക്ഷ പാർട്ടികളേയും ഒപ്പം നിർത്തി 101 വാർഡുകളുടേയും സമഗ്രമായ വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് അധികാരമേറ്റ ശേഷം മേയർ വി.വി. രാജേഷ് പ്രതികരിച്ചത്.



