പത്താം ക്ലാസുണ്ടോ? കേന്ദ്ര പൊലീസിലേക്ക് എസ്.എസ്.സിയുടെ വമ്പൻ റിക്രൂട്ട്മെന്റ്; 25,000+ ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ

Spread the love

ഡൽഹി: കേന്ദ്ര പൊലീസ് സായുധ സേനകളില്‍ ജോലി നേടാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഈ വർഷത്തെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി.

video
play-sharp-fill

ആകെ 25,487 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് മുതലാണ് യോഗ്യത ചോദിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവർ ഓണ്‍ലൈനായി ഡിസംബർ 31നകം അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി), റൈഫിള്‍മാൻ (ജനറല്‍ ഡ്യൂട്ടി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 25,487.

കേന്ദ്ര പൊലിസ് സേനകളായ സിഎപിഎഫ്, ബിഎസ്‌എഫ്, സി.ഐ.എസ്.എഫ്, സിആർപിഎഫ്, എസ്‌എസ്ബി, ഐടിബിപി, ആസാം റൈഫിള്‍സ്, എസ്.എസ്.എഫ് എന്നിവയിലേക്കാണ് നിയമനം. ആകെ ഒഴിവുകളില്‍ 2020 എണ്ണം വനിതകള്‍ക്കാണ്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവല്‍ 3 ശമ്പളം അനുവദിക്കും. പ്രതിമാസം 21,700 രൂപമുതല്‍ 69,100 രൂപവരെ.

പ്രായപരിധി

ഉദ്യോഗാർഥികള്‍ 18നും 23നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

അംഗീകൃത ബോർഡിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.

തെരഞ്ഞെടുപ്പ്

കമ്ബ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഫിസിക്കല്‍ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് നിയമനം.

പരീക്ഷ വിവരങ്ങള്‍

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ നടക്കും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. ശരിയുത്തരത്തിന് രണ്ട് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാല്‍ നെഗറ്റീവ് മാർക്കുണ്ട്. കേരളത്തില്‍ ഒമ്ബത് ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.

അപേക്ഷ ഫീസ്

ഉദ്യോഗാർഥികള്‍ 100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. വനിതകള്‍ക്കും, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികള്‍ എസ്.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിച്ച്‌ ലോഗിൻ ചെയ്യുക. ശേഷം ലൈവ് എക്‌സാമിനേഷൻ ടാബിന് കീഴിലുള്ള കോണ്‍സ്റ്റബിള്‍ ജിഡി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വ്യക്തിഗത വിവരങ്ങളും, യോഗ്യത വിവരങ്ങളും നല്‍കി അപേക്ഷ പൂർത്തിയാക്കുക.

വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ: https://ssc.gov.in/