play-sharp-fill
മൃതദേഹം ഉപ്പിട്ട് വയ്ക്കും: കേസും പരാതിയും ഒതുങ്ങുമ്പോൾ ഒതുക്കത്തിൽ എടുത്ത് മാറ്റും; ദൃശ്യം മോഡലിൽ പദ്ധതി തയ്യാറാക്കിയ അഖിൽ കുടുങ്ങിയത് കൂട്ടുകാരന്റെ ചതിയിൽ; കണക്കുകൂട്ടലുകൾ തെറ്റിച്ചത് രാഖിയുടെ ബന്ധുക്കളുടെ ഇടപെടൽ

മൃതദേഹം ഉപ്പിട്ട് വയ്ക്കും: കേസും പരാതിയും ഒതുങ്ങുമ്പോൾ ഒതുക്കത്തിൽ എടുത്ത് മാറ്റും; ദൃശ്യം മോഡലിൽ പദ്ധതി തയ്യാറാക്കിയ അഖിൽ കുടുങ്ങിയത് കൂട്ടുകാരന്റെ ചതിയിൽ; കണക്കുകൂട്ടലുകൾ തെറ്റിച്ചത് രാഖിയുടെ ബന്ധുക്കളുടെ ഇടപെടൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്പൂരിയിൽ കാമുകി രാഖിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചിട്ട പട്ടാളക്കാരനായ കാമുകൻ അഖിൽ തയ്യാറാക്കിയത് രാഖിമോളുടെ മൃതദേഹം ദൃശ്യം മോഡലിൽ മൂടിവയ്ക്കാൻ. മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ച ശേഷം കേസും കൂട്ടവും ഒതുങ്ങുമ്പോൾ എടുത്ത് മാറ്റാനായിരുന്നു അഖിലിന്റെ പദ്ധതി. എന്നാൽ, അഖിലിന്റെ പദ്ധതികളെല്ലാം തെറ്റിച്ചത് കൂട്ടുകാരന്റെ മൊഴിയും, രാഖിയുടെ ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുമാണ്.
കുറ്റകൃത്യം കണ്ടുപിടിക്കപ്പെട്ടാലും ദൃശ്യം സിനിമയ്ക്കു സമാനമായി, തെളിവു ലഭിക്കാത്ത വിധം മൃതദേഹം മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്ന് ചോദ്യം ചെയ്യലിനിടെ അഖിൽ പൊലീസിനോടു പറഞ്ഞു. ഈ ഉദ്ദേശ്യത്തോടെയാണ് മൃതദേഹം അഴുകാതിരിക്കാൻ ഉപ്പിട്ട കുഴിയിൽ അടക്കം ചെയ്തത്. രാഖിമോളുടെ അച്ഛൻ ഹൈക്കോടതിയിൽ ഹേബിയസ്‌കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെ അഖിലിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതോടെ പദ്ധതിയും പൊളിഞ്ഞു. ജൂൺ 21ന് കൃത്യം നടത്തി മടങ്ങിയെങ്കിലും, രാഖിയെക്കുറിച്ച് വിവരം ലഭിക്കാതെ വരുമ്പോൾ വീട്ടുകാർ അന്വേഷിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും അഖിലിന് അറിയാമായിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്നും അങ്ങനെയെങ്കിൽ, സഹോരനായ രാഹുലും സുഹൃത്ത് ആദർശും ഏതെങ്കിലും ഘട്ടത്തിൽ സത്യം വെളിപ്പെടുത്തിയേക്കുമെന്നും അഖിൽ കണക്കുകൂട്ടി. അതിനാൽ ഇവരറിയാതെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായിരുന്നു പദ്ധതി. ഇതു മുന്നിൽക്കണ്ടാണ് ജോലിസ്ഥലത്തേക്കു മടങ്ങിയെങ്കിലും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതെ മാറിനിന്നത്.
അടുത്ത ദിവസം തന്നെ മറ്റാരും അറിയാതെ നാട്ടിലെത്തി, രാത്രിയിൽ മൃതദേഹം മാറ്റാനും പദ്ധതി ആസൂത്രണം ചെയ്തു. ഇതിനായി അന്യസംസ്ഥാനക്കാരായ അടുത്ത സഹപ്രവർത്തകരുടെ സഹായം തേടാനും തീരുമാനിച്ചിരുന്നു.