തദ്ദേശതെരഞ്ഞെടുപ്പ് ജനവിധി; സമഗ്ര വിലയിരുത്തലിന് സിപിഎം; നേതൃയോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്.

video
play-sharp-fill

ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികള്‍ക്കും യോജിപ്പില്ല.

സർക്കാർ നിലപാടുകള്‍ക്കെതിരെയും പാർട്ടിയുടെ നയ സമീപനങ്ങള്‍ക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങള്‍ താഴെ തട്ടിലേക്ക് പാർട്ടി നേതൃത്വം നല്‍കിയിരുന്നെങ്കിലും അതിലും ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉള്‍പ്പെടുത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കോർപറേഷനില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് കാരണം സംഘടനാ വീഴ്ചയാണ് എന്നതടക്കമുള്ള പൊതു വിലയിരുത്തലുകള്‍ നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏത് തരത്തിലുള്ള തെറ്റ് തിരുത്തലിലേക്കാണ് സിപിഎം നീങ്ങുക എന്നും പാര്‍ട്ടി പ്രഖ്യാപിക്കും.