play-sharp-fill
കുടിച്ചോടിച്ച് കുഴപ്പത്തിലാകുന്നവർ കോട്ടയത്ത് കൂടുന്നു: അയർക്കുന്നത്തും അതിരമ്പുഴയിലും കുടിയൻമാർ വാഹനാപകടത്തിൽപ്പെട്ടു; മദ്യലഹരിയിൽ കാറുമായി യുവാവിന്റെ മരണപ്പാച്ചിൽ അയർക്കുന്നത്ത്: ഇടിച്ചു വീഴ്ത്തിയത് കാൽനടയാത്രക്കാരനെ

കുടിച്ചോടിച്ച് കുഴപ്പത്തിലാകുന്നവർ കോട്ടയത്ത് കൂടുന്നു: അയർക്കുന്നത്തും അതിരമ്പുഴയിലും കുടിയൻമാർ വാഹനാപകടത്തിൽപ്പെട്ടു; മദ്യലഹരിയിൽ കാറുമായി യുവാവിന്റെ മരണപ്പാച്ചിൽ അയർക്കുന്നത്ത്: ഇടിച്ചു വീഴ്ത്തിയത് കാൽനടയാത്രക്കാരനെ

സ്വന്തം ലേഖകൻ
കോട്ടയം: അടിച്ചോടിച്ച് കുഴപ്പത്തിൽ ചാടുന്നവർ ജില്ലയിൽ കൂടുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കള്ളടിച്ച് റോഡിലിറങ്ങി അപകടമുണ്ടാക്കിയതിന് രണ്ടു യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതിരമ്പുഴയിലും അയർക്കുന്നത്തുമാണ് രണ്ടു പേരും റോഡിൽ ഷോകാണിച്ചത്. അതിരമ്പുഴയിൽ മദ്യലഹരിയിൽ അമിത വേഗത്തിൽ പാഞ്ഞെത്തി പോസ്റ്റ് ഇടിച്ചു തകർത്തപ്പോൾ, അയർക്കുന്നത്ത് വഴിയാത്രക്കാരനെയും വഴിയെ പോയ രണ്ടു വാഹനങ്ങളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അതിരമ്പുഴയിൽ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ആദ്യ സംഭവം ഉണ്ടായത്. മദ്യപിച്ച് വാഹനമോടിച്ച് വൈദ്യുതിപോസ്റ്റുകൾ തകർത്തയാൾ പൊലീസിനെതിരെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലായിമാറുകയും ചെയ്തു. ഒടുവിൽ ഇയാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയി പൊലീസ് കേസെടുക്കുകയായിരുന്നു. കാലുനിലത്തുറക്കാത്ത നീല ഷർട്ട് ഇട്ട ഇയാൾ അസഭ്യത്തിനൊപ്പം നീ എഴുതിയില്ലെങ്കിൽ അടിവാങ്ങുമെന്ന് പൊലീസുകാരോട് പറയുന്നതും വീഡിയോയിൽ കാണാം. അതിരമ്പുഴ-കോട്ടമുറി റോഡിൽ തിങ്കളാഴ്ച വൈകീട്ട് സ്‌കൂൾവിട്ടസമയത്താണ് സംഭവം. മുണ്ടുവേലി സ്വദേശി ഓടിച്ച സൈലോ വാഹനമാണ് അപകടമുണ്ടാക്കിയത്. മദ്യപിച്ച് അമിതവേഗതയിൽ കാറുമായെത്തിയ ഇയാൾ ആദ്യം വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു. നിയന്ത്രണംവിട്ട് മുന്നോട്ടുപോയ കാർ മറ്റൊരുവൈദ്യുതി പോസ്റ്റിലും തട്ടി കലുങ്കിൽ ഇടിച്ചാണ് നിന്നത്. സംഭവമറിഞ്ഞ് ആളുകൾ തടിച്ചുകൂടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചുമനസിലാക്കുന്നതിനിടെയാണ് അസഭ്യവർഷം നടത്തിയത്. വണ്ടിയുമായി ഇറങ്ങുന്നത് ആളെ കൊള്ളാനോണായെന്ന് നാട്ടുകാർ ചോദിക്കുന്നുണ്ട്. ഇതിനിടെ കാര്യങ്ങൾ എനിക്കറിയാം. എല്ലാം എഴുതിേക്കായെന്നും അല്ലെങ്കിൽ പൊട്ടിക്കുമെന്നും പറഞ്ഞശേഷമാണ് അസഭ്യവർഷം നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് സ്‌കൂൾവിടുന്ന സമയത്ത് അതിരമ്പുഴ-കോട്ടമുറി റോഡിലാണ് സംഭവം. മുണ്ടുവേലി സ്വദേശി ഓടിച്ച സൈലോ വാഹനമാണ് അപകടമുണ്ടാക്കിയത്.
അമിതവേഗതയിലെത്തിയ കാർ ആദ്യം പോസ്റ്റ് ഇടിച്ചുതകർത്തു. പിന്നീട് രണ്ടാമത്തെ പോസ്റ്റും ഇടിച്ചുതകർക്കുകയായിരുന്നു.
രണ്ടാമത്തെ സംഭവം ഉണ്ടായത് ചൊവ്വാഴ്ച രാത്രി വൈകി അയർക്കുന്നത്തായിരുന്നു. അയർക്കുന്നം കിടങ്ങൂർ റോഡിലായിരുന്നു സംഭവം. മറ്റക്കര വട്ടക്കുട്ടയിൽ ജിനുവാണ് മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് രണ്ടു വാഹനങ്ങളിലും, അയർക്കുന്നത്തെ വ്യാപാരി കുന്നത്തേട്ട് തങ്കച്ചനെയും ഇടിച്ചു വീഴ്ത്തിയത്. മദ്യലഹരിയിൽ നേരെ നിൽക്കാനാവാത്ത രീതിയിലാണ് ഇയാൾ കാർ ഓടിച്ചിരുന്നത്. അയർക്കുന്നം -കിടങ്ങൂർ റോഡിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. വ്യാപാരിയെയും  മറ്റ് രണ്ട് കാറുകളിലും ഇടിച്ചശേഷം യുവാവ് കാർനിർത്താതെ പോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ മറ്റക്കര റോഡിൽ കാർതടഞ്ഞ് യുവാവിനെ പിടികൂടി.കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ യുവാവിനെ വിട്ടയച്ചു.