
കോട്ടയം : ഷീബ പുന്നൻ കോട്ടയം നഗരസഭ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
ഉച്ചകഴിഞ്ഞ് കോട്ടയം നഗരസഭ കൗൺസിൽ ഹാളിൽ നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് ഷീബാ പുന്നൻ 31 വോട്ടുകൾ നേടി വിജയിച്ചത്.
കോൺഗ്രസ് കൗൺസിലറായ സനിൽ കാണക്കാലിനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽഡിഎഫിലെ ഷീജാ അനിലിന് 15 വോട്ടും, എൻ ഡി എ യിലെ ദിവ്യ സുജിത്തിന് 6 വോട്ടും ലഭിച്ചു.
ഇത് മൂന്നാം തവണയാണ് ഷീബ കോട്ടയം നഗരസഭ കൗൺസിലറാകുന്നത്. ദേവലോകം 16-ാം വാർഡിൽ നിന്നും 490 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഇത്തവണത്തെ വിജയം.
കോട്ടയം ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റായ ഷീബ, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.




