
തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തിൽ റെക്കോര്‍ഡ് മദ്യവിൽപന. 22, 23, 24, 25 എന്നീ തീയതികളിലെ മദ്യവില്‍പനയുടെ കണക്കുകൾ ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടു. നാല് ദിവസം കൊണ്ട് 791 കോടിയുടെ മദ്യമാണ് സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും വിറ്റഴിച്ചത്.
ക്രിസ്മസ് ദിനത്തിൽ മാത്രം കേരളത്തിൽ വിറ്റത് 332.65 കോടിയുടെ മദ്യമാണ്.കഴിഞ്ഞ വര്‍ഷം 279 കോടിയായിരുന്നു. 53 കോടിയുടെ വര്‍ധനവാണ് ഈ വർഷമുണ്ടായത്.
ഈ ഡിസംബര്‍ 24 ന് 273 കോടിയുടെ മദ്യം വിറ്റപ്പോൾ കഴിഞ്ഞ വർഷം 224 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ ഡിസംബർ 23 ന് 126 കോടി വിറ്റിരുന്നത് ഈ വർഷം 158 കൂടിയായി ഉയർന്നു. 22 ആം തിയതിയിലെ കണക്കുകൾ 52 കോടിയിൽ നിന്നും 77 കോടിയായും ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



