
തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു.
ഉച്ചയ്ക്ക് 2.15 ലോടെയാണ് അപകടം ഉണ്ടായത്.
ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി വലത്തേക്ക് കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ആളപായമില്ല. കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേരും യാതൊരു പരിക്കുകളും ഇല്ലാതെ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ശ്രീകാര്യം സ്വദേശിയായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടർ മിലിന്ദും രണ്ട് സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. ലോറിയില്‍ ഉണ്ടായിരുന്ന മണല്‍ കാറിന് മുകളിലേക്ക് വീണു.




