രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ചുമതലയേറ്റ് ദിയ…! പാലാ ഇനി കൂടുതൽ ചെറുപ്പമാകും 

Spread the love

കോട്ടയം: പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി 21കാരിയായ ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. 14 വോട്ടുകൾ നേടിയാണ് ജയം.

video
play-sharp-fill

പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ പരാജയപ്പെടുത്തിയത്. പാലാ നഗരസഭയിലെ വാർഡ് 15 നെയാണ് ദിയ പ്രതിനിധീകരിക്കുന്നത്. പാലാ നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ചത് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരായിരുന്നു. ദിയ പുളിക്കകണ്ടം, ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം. ഒരാഴ്ചയിലധികം നടന്ന ചര്‍ച്ചക്കൊടുവിലാണ് കുടുംബം യുഡിഎഫിന് പിന്തുണ നല്‍കാനായി തീരുമാനിച്ചത്.

ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പല നഗരസഭയില്‍ പിന്തുണ വെണ്ടവർക്ക് മുന്നില്‍ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്സണ്‍ ആക്കണമെന്ന് ആവശ്യമായിരുന്നു. ദിയ ചെയർപേഴ്സണ്‍ ആയ നഗരസഭ കൗണ്‍സിലില്‍ അച്ഛൻ ബിനു പുളിക്കണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്ക കണ്ടവും ഒപ്പമുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജില്‍നിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം പാല നഗരസഭ ഭരണം പിടിക്കാന്‍ എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു. മൂന്ന് കൗണ്‍സിലര്‍മാരുള്ള പുളിക്കകണ്ടം കുടുംബവുമായി എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മന്ത്രി വി എന്‍ വാസവന്‍, സിപിഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കള്‍ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്.