വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിക്ക് നേരെ വെടിയുതിർത്ത് യുവാവ്; യുവതി ഗുരുതരാവസ്ഥയിൽ

Spread the love

വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ യുവതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയെയും കൂട്ടാളിയെയും ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ ഒരു ക്ലബ്ബിൽ ഡിസംബർ 19-20 തീയതികളിൽ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

video
play-sharp-fill

വെടിയേറ്റ 25 വയസ്സുകാരിയായ കൽപ്പന ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹി നജഫ്ഗഡ് സ്വദേശിനിയും ഗുരുഗ്രാമിലെ ക്ലബ്ബിലെ ജീവനക്കാരിയാണ് കൽപ്പന. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി സംഗം വിഹാർ സ്വദേശികളായ തുഷാർ (25), ശുഭം (24) എന്നിവരെ ഉത്തർപ്രദേശിലെ ബറൗട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

പ്രതിയായ തുഷാർ യുവതിയുടെ സുഹൃത്തായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും യുവതിയെ വിവാഹം കഴിക്കാൻ തുഷാർ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ കൽപ്പന ഈ ആവശ്യം ആവർത്തിച്ച് നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group