മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; ബലൂണ്‍ വില്‍പനക്കാരന് ദാരുണാന്ത്യം, വിനോദസഞ്ചരികൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക് 

Spread the love

ബെംഗളൂരു: കര്‍ണാടകയില്‍ മൈസൂരു കൊട്ടാരത്തിന് സമീപം ബലൂണ്‍ വില്‍പ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ബലൂണ്‍ കച്ചവടക്കാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂർ കൊട്ടാരത്തിന് മുന്നില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. യുപിയിലെ കനൗജ് ജില്ലയിലെ തോഫിയ സ്വദേശി സലിം (40) ആണ് മരിച്ചത്.

video
play-sharp-fill

ഷെഹ്നാസ് ഷബീർ (54), ലക്ഷ്മി (45), കോത്രേഷ് ഗുട്ടെ (54), മ‍ഞ്ജുള നഞ്ജൻഗുഡ് (29), രഞ്ജിത (30) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ വിനോദസഞ്ചാരികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ കെആർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രിസ്മസ്, പുതുവത്സര സമയം ആയതിനാല്‍ നിരവധി വിനോദസഞ്ചാരികളും നാട്ടുകാരുമാണ് പ്രദേശത്തുണ്ടായിരുന്നത്. കൊട്ടാരത്തില്‍ പൊതുജനങ്ങള്‍ക്കായി സംഗീത പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈസൂർ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ സ്ഥലം സന്ദർശിച്ചു.