
തിരുവനന്തപുരം: റെയില്‍വേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.
നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നല്‍കേണ്ടി വരും.
മെയില്‍, എക്സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്ക് കിലോമീറ്ററിന് രണ്ട് പൈസ ഉയരും.
ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുയരുന്നത്. നേരത്തെ ബുക്ക് ചെയ്തവരാണെങ്കില്‍ അധികതുകയൊന്നും നല്‍കേണ്ടതില്ലെന്ന് റെയില്‍വെ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരക്ക് വര്‍ധനവോടെ 600 കോടി രൂപയുടെ അധിക വരുമാനം റയില്‍വേയ്ക്ക് ലഭിക്കും. ഡിസംബര്‍ 26 ന് ശേഷമുള്ള യാത്രയ്ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുള്ളവര്‍ക്ക് അധിക തുക നല്‍കാതെ യാത്ര ചെയ്യാം. എന്നാല്‍ 26 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റിനും ടിടിഇ അനുവദിക്കുന്ന ടിക്കറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.
പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍/ എക്സ്പ്രസ് നോണ്‍- എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല.



