140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ചില ‘വട്ടുള്ള വ്യക്തികള്‍’ ഇത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്തേക്കാം; എന്നാല്‍ അതിന്റെയെല്ലാം പേരില്‍ ഒരു രാഷ്ട്രീയ പാർട്ടിയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല: രാജീവ്‌ ചന്ദ്രശേഖർ

Spread the love

ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന്  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ അതിന് പാർട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട്  വ്യക്തമാക്കി.

video
play-sharp-fill

രാജീവ്‌ ചന്ദ്രശേഖറിന്റെ വാക്കുകൾ ഇങ്ങനെ:-

140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ചില ‘വട്ടുള്ള വ്യക്തികള്‍’ ഇത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്തേക്കാം. എന്നാല്‍ അതിന്റെയെല്ലാം പേരില്‍ ഒരു രാഷ്ട്രീയ പാർട്ടിയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല.  ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് ഉത്തരവാദിത്തമില്ല. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ക്രിസ്മസ് വേളയില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച്‌ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികള്‍ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡല്‍ഹിയിലെ സിഎൻഐ. കത്തീഡ്രലില്‍ പ്രധാനമന്ത്രിയുടെ സന്ദർശന വേളയില്‍ വിശ്വാസികള്‍ പ്രതിഷേധിച്ച സംഭവത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സന്ദർശന സമയത്ത് വിശ്വാസികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ അതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.