
കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ഒൻപതു മാസത്തിനുശേഷം മരിച്ച ഏറ്റുമാനൂര്‍ പേരൂർ പട്ടുകുളം പി.സി. ഏബ്രഹാമിന്റെ (69)അവകാശികൾക്ക് 48 ലക്ഷം രൂപ നൽകാൻ കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബൂണല്‍ ജഡ്ജി എസ്. സുഭാഷ് വിധിപ്രസ്താവിച്ചു.
2021 സെപ്റ്റംബര്‍ 18ന് വൈകുന്നേരം അഞ്ചിനു ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ പി.സി. ഏബ്രഹാം ബൈക്കില്‍ പോകുമ്പോള്‍ മിനിലോറി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ ഏബ്രഹാം ഒന്‍പതുമാസത്തിനുശേഷം 2022 ജൂണ്‍ 11ന് മരിച്ചു.
സംഭവത്തില്‍ മിനിലോറിഡ്രൈവര്ക്കെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏബ്രഹാമിന്റെ ഭാര്യയും മക്കളും നല്കിയ ഹര്‍ജിയില്‍ വിശദമായ തെളിവെടുത്ത കോടതി ഹര്‍ജിക്കാരുടെ കോടതി ചെലവും വിധി തുകയും പലിശയും ഉള്‍പ്പെടെ 48 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിനിലോറിയുടെ ഇന്‍ഷ്വറന്‍സ് കമ്ബനി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ ഹാജരാക്കണം. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ അഡ്വ. വി..ബി.ബിനു, അഡ്വ. സി.എസ്. ഗിരിജ, അഡ്വ. എസ്. രവീന്ദ്രന് എന്നിവര്‍ ഹാജരായി.



