
കുമരകം:കുമരകത്തെ പ്രധാന ഹോട്ടലായ കോക്കനട്ട് ലഗൂണിൽ ക്രിസ്മസ് അലങ്കാരങ്ങളെല്ലാം സ്വന്തം തെങ്ങിന്റെ ഉല്പന്നങ്ങൾ കൊണ്ട്.
തെങ്ങിന്റെ ഓല, ചിരട്ട, നാര്, കൊഞ്ഞാട്ട, കുലാഞ്ഞിൽ, വെള്ളക്കാ തുടങ്ങിയവയാണ് ഇവിടെ കാണുന്ന ഓരോ അലങ്കാരത്തിന്റെയും അടിസ്ഥാനം.പാഴായി കാണക്കാക്കപ്പെടുന്ന വസ്തുക്കളെ കലാരൂപങ്ങളാക്കി മാറ്റുകയായിരുന്നു ഈ വർഷത്തെ കോക്കനട്ട് ലഗൂണിന്റെ തീം.
ഇത് വെറും അലങ്കാരമല്ല, പ്രകൃതിയോടുള്ള ബഹുമാനവും ആദരവുമാണിതിന്റെ
പിന്നിലെന്ന് ജനറൽ മാനേജർ ഹരികൃഷ്ണൻ പറഞ്ഞു, അത്യന്തം സമർപ്പണത്തോടെ പ്രവർത്തിച്ച ഇവിടുത്തെ സ്റ്റാഫിന്റെ കലാസൃഷ്ടിയാണ് വ്യത്യസ്ഥ അലങ്കാരങ്ങൾ .വേസ്റ്റ് ടു ആർട്ട് എന്നതായിരുന്നു ഇതിന്റെ പിന്നിലെ ചേതോവികാരം .

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരാതനമായ കുടമാളൂർപള്ളി, വടക്കുംനാഥ ക്ഷേത്രം, തൃപ്രയാർ ക്ഷേത്രം തുടങ്ങിയവയുടെ രൂപങ്ങൾ ജിഞ്ചർ ബ്രെഡും കൂക്കീസ് ബിസ്ക്കറ്റുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
കായലിന്റേയും നെൽവയലുകളുടേയും പ്രകൃതി ഭംഗി വരച്ചുകാട്ടുന്ന നിർമ്മിതികൾ ഏറെ മനോഹരമാണ്. മീൻ പിടിക്കാനുള്ള ചീനവല,പാടത്തെ വെള്ളം വറ്റിക്കൽ എന്നിവയെല്ലാം ഇവിടത്തെ കലാസൃഷ്ടികളിൽ കാണാം.



