
തിരുവനന്തപുരത്ത്: കാട്ടാക്കട കൊറ്റംക്കുഴിയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച. കൊറ്റംകുഴി സ്വദേശി ഷെെൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഏകദേശം 60 പവൻ സ്വർണം നഷ്ടമായി.
ഇന്നലെ വെെകിട്ട് ആറ് മണിക്കാണ് ഷെെൻ കുമാറും കുടുംബവും പള്ളിയില്‍ പോയത്. ഒമ്പത് മണിക്ക് തിരികെ എത്തിയപ്പോള്‍ വീട്ടിലെ മുൻവശത്തെ വാതില്‍ തകർത്തനിലയില്‍ ആയിരുന്നു. വീട്ടിലെ ഫ്യൂസും കാണാനില്ല. ഇന്നലെ രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി തെരച്ചില്‍ നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


