ഇന്ത്യൻ വ്ലോഗറെ ചൈനയിലെ ഗ്വാങ്‌ഷോ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു; 15 മണിക്കൂറോളം ചോദ്യം ചെയ്തതായി ആരോപണം

Spread the love

ന്യൂഡൽഹി: ചൈനയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വ്ലോഗറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതായി ആരോപണം. ട്രാവൽ വ്ലോഗറായ അനന്ത് മിത്തലിനാണ് ദുരനുഭവം ഉണ്ടായത്.

video
play-sharp-fill

സുഹൃത്തിനെ കാണാൻ വേണ്ടിയാണ് അനന്ത് മിത്തൽ ചൈനയിലുള്ള ഗ്വാങ്‌ഷോ വിമാനത്താവളത്തിൽ ഇറങ്ങിയത്. എന്നാൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും 15 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

‘ഓൺ റോഡ് ഇന്ത്യൻ’ എന്ന പേരിലാണ് അനന്ത് മിത്തൽ അറിയപ്പെടുന്നത്. അരുണാചൽ പ്രദേശിനെ കുറിച്ചു മുൻപ് ചെയ്ത വിഡിയോകളാണ് ചൈനയിൽ ചോദ്യം ചെയ്യലിനു കാരണമായതെന്ന് അനന്ത് മിത്തൽ പറഞ്ഞു. ഇന്ത്യയിൽ മടങ്ങി എത്തിയ ശേഷമാണ് വിഡിയോയിലൂടെ അനന്ത് ചൈനയിൽ താൻ നേരിട്ട ദുരവസ്ഥ വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഗ് അടക്കമുള്ള വസ്തുക്കൾ പരിശോധിച്ചെങ്കിലും അവർക്കു നിയമവിരുദ്ധമായ ഒന്നും അതിൽനിന്നു കണ്ടെത്താനായില്ല. തുടർന്നു വിമാനത്താവളത്തിൽനിന്നും വിജനമായ ഒരിടത്തേയ്ക്ക് കൊണ്ടുപോയി 15 മണിക്കൂറോളം ഇരുത്തി. ഭക്ഷണം വേണമെന്നു ആവർത്തിച്ചു ചോദിച്ചപ്പോൾ കുടിക്കാൻ വെള്ളം മാത്രം നൽകി. അതും പരിമിതമായ അളവിൽ മാത്രമാണ് നൽകിയതെന്ന് മിത്തൽ പറഞ്ഞു.