കുമരകം കലാഭവൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു; വള്ളാറ സെൻ്റ് ജോൺസ് പുത്തൻപള്ളി വികാരി റവ: ഫാ. ഫിലിപ്പ് കരിശ്ശേരിക്കൽ സന്ദേശം നൽകി.

Spread the love

കുമരകം : കുമരകം കലാഭവൻ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം 2025
കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു.

video
play-sharp-fill

കുമരകം വള്ളാറ സെൻ്റ് ജോൺസ് പുത്തൻപള്ളി വികാരി റവ: ഫാദർ ഫിലിപ്പ് കരിശ്ശേരിക്കൽ ക്രിസ്തുമസ് – ന്യൂഇയർ സന്ദേശം നൽകി.

കലാഭവൻ പ്രസിഡൻറ് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ
കുമരകം ഗ്രാമപഞ്ചായത്ത് അംഗം കെ. ജി ബിനു,
കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി, വൈസ് പ്രസിഡൻ്റ് സാൽവിൻ കൊടിയന്ത്ര,
പി.എസ് സദാശിവൻ. പി.കെ ശാന്തകുമാർ , എന്നിവർ സംസാരിച്ചു.

കരോൾ ഗാനങ്ങൾ, സ്നേഹസമ്മാനം, കേക്ക് മുറിക്കൽ എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടത്തി.