ഷൂറാക്കിൽ പ്രത്യേക ഫാനടക്കം സജ്ജീകരിച്ചു; ഹൈടെക് പരിപാലനം; തിരുവനന്തപുരത്തെ വീടിനുള്ളിലെ കഞ്ചാവ് തോട്ടം കയ്യോടെ പൊക്കി പൊലീസ്;യുവാവ് പിടിയിൽ

Spread the love

തിരുവനന്തപുരം: വീട്ടിൽ വളത്തിയ കഞ്ചാവു ചെടികളുമായി യുവാവ് പിടിയിൽ.വീട്ടിനുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളർത്തിയ യുവാവിനെ സിറ്റി ഷാഡോ പൊലിസാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

വലിയതുറ സ്വദേശി ധനുഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുറിയിൽ പ്രത്യേകം സജീകരണങ്ങളോടെയായിരുന്നു ധനുഷിന്‍റെ കഞ്ചാവ് വളർത്തൽ.

കഞ്ചാവ് ചെടികൾക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി പ്രത്യേക ഫാനടക്കം ഈ യുവാവ് ക്രമീകരിച്ചിരുന്നു. പിടിയിലായ ധനുഷ് എം ഡി എം എ കേസിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group