എസ്‌ഐആര്‍: സര്‍ക്കാര്‍ ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കും; നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം നേറ്റിവിറ്റി കാര്‍ഡ്

Spread the love

തിരുവനന്തപുരം: എസ്.ഐ.ആറില്‍ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേർ വീണ്ടും ഹിയിറിംഗിന് എത്തേണ്ട സാഹചര്യത്തില്‍ ഇവരെ സഹായിക്കാനായി സർക്കാർ ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കുന്നു.

video
play-sharp-fill

വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സർക്കാർ ഓഫീസില്‍ സൗകര്യം ഒരുക്കും. ഇവിടെ രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കും. അതത് ജില്ലാകളക്ടർമാർക്കായിരിക്കും ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നതി, തീരദേശ മേഖല എന്നിവിടങ്ങളില്‍ നേരിട്ടെത്തി സഹായം നല്‍കും, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.