
കോട്ടയം: മാങ്ങ ഐസ്ക്രീം ഇനി ആർക്കും ഉണ്ടാക്കാം. പാലും പഞ്ചസാരയും കണ്ടെൻസ്ഡ് മില്‍ക്കും ഇല്ലാതെ കൊതിയൂറും ഐസ്ക്രീം. എങ്ങനെ എളുപ്പത്തില്‍ തയാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
മാങ്ങ – 2
തേൻ – 3 ടേബിള്‍സ്പൂണ്‍
കട്ടിയുള്ള തൈര് – 3 ടേബിള്‍സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി 3 മണിക്കൂർ ഫ്രീസറില്‍ വയ്ക്കുക. തൈരും ഫ്രീസറില്‍ വയ്ക്കുക.3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറില്‍, തണുത്ത മാങ്ങയും തൈരും തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറില്‍ 2 മണിക്കൂർ വച്ച് സ്കൂപ് ചെയ്തു എടുക്കാം. രുചിയൂറും ഐസ്ക്രീം തയാർ.



