ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; ഗുണനിലവാരം വീണ്ടും അതീവ ഗുരുതരാവസ്ഥയിലെത്തി

Spread the love

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും അതീവ ഗുരുതരാവസ്ഥയിലെത്തി.മലിനീകരണ തോത് അളക്കുന്ന 40 കേന്ദ്രങ്ങളില്‍ 27 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണു രേഖപ്പെടുത്തിയത്. ഇതോടൊപ്പം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ദൃശ്യപരതയും കുറഞ്ഞു. താപനിലയിലും കാര്യമായ മാറ്റം രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

video
play-sharp-fill

അതേസമയം മലിനീകരണം രൂക്ഷമായതോടെ സർക്കാർ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. കാലാവധി കഴിയാത്ത മലിനീകരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വാഹനങ്ങള്‍ക്കു പെട്രോള്‍ നല്‍കൂ.  കൂടാതെ ദൃശ്യപരതയും കുറഞ്ഞതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. 270 ഓളം വിമാനങ്ങളാണ് ഇന്നലെ മാത്രം വൈകി സർവീസ് നടത്തിയത്.

ട്രെയിൻ ഗതാഗതത്തെയും കാലാവസ്ഥ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group