play-sharp-fill
രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താനും ഡാമിലോ ചതുപ്പിലോ താഴ്ത്താനും പദ്ധതിയിട്ടു ; നിർണായക വിവരങ്ങൾ പുറത്ത്

രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താനും ഡാമിലോ ചതുപ്പിലോ താഴ്ത്താനും പദ്ധതിയിട്ടു ; നിർണായക വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖിക

തിരുവനന്തപുരം: അതിവിദഗ്ധമായി കൊല നടത്തിയ ശേഷം തെളിവും അതുപോലെ നശിപ്പിക്കാനായിരുന്നു അമ്ബൂരി രാഖിമോൾ കൊലപാതക കേസിലെ ഒന്നാം പ്രതി അഖിലിന്റെ പദ്ധതി. കൊലയ്ക്കു ശേഷം രാഖിയുടെ മൃതദേഹം ഡാമിലോ തമിഴ്‌നാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതി ഇട്ടിരുന്നു. തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ ചതുപ്പിൽ കെട്ടിത്താഴ്ത്താനായിരുന്നു പദ്ധതി. എന്നാൽ മൃതദേഹവുമായുള്ള യാത്ര അപകടമാകുമെന്ന് തോന്നിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കുറ്റകൃത്യം കണ്ടുപിടിക്കപ്പെട്ടാലും ദൃശ്യം സിനിമയ്ക്കു സമാനമായി, തെളിവു ലഭിക്കാത്ത വിധം മൃതദേഹം മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്നും ചോദ്യം ചെയ്യലിനിടെ അഖിൽ പൊലീസിനോടു പറഞ്ഞു. ഈ ഉദ്ദേശ്യത്തോടെയാണ് മൃതദേഹം അഴുകാതിരിക്കാനും പുറത്തേക്ക് മണം വരാതിരിക്കാനുമാണ് ഉപ്പിട്ട കുഴിയിൽ അടക്കം ചെയ്തതെന്ന് അഖിൽ സമ്മതിച്ചു. രാഖിമോളുടെ അച്ഛൻ ഹൈക്കോടതിയിൽ ഹേബിയസ്‌കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെ അഖിലിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതോടെ പദ്ധതിയും പൊളിഞ്ഞു. ജൂൺ 21ന് കൃത്യം നടത്തി മടങ്ങിയെങ്കിലും, രാഖിയെക്കുറിച്ച് വിവരം ലഭിക്കാതെ വരുമ്പോൾ വീട്ടുകാർ അന്വേഷിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും അഖിലിന് അറിയാമായിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്നും അങ്ങനെയെങ്കിൽ, സഹോരനായ രാഹുലും സുഹൃത്ത് ആദർശും ഏതെങ്കിലും ഘട്ടത്തിൽ സത്യം വെളിപ്പെടുത്തിയേക്കുമെന്നും അഖിൽ കണക്കുകൂട്ടി. അതിനാൽ ഇവരറിയാതെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായിരുന്നു പദ്ധതി. ഇതു മുന്നിൽക്കണ്ടാണ് ജോലിസ്ഥലത്തേക്കു മടങ്ങിയെങ്കിലും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതെ മാറിനിന്നത്.


അടുത്ത ദിവസം തന്നെ മറ്റാരും അറിയാതെ നാട്ടിലെത്തി, രാത്രിയിൽ മൃതദേഹം മാറ്റാനും പദ്ധതി ആസൂത്രണം ചെയ്തു. ഇതിനായി അന്യസംസ്ഥാനക്കാരായ അടുത്ത സഹപ്രവർത്തകരുടെ സഹായം തേടാനും തീരുമാനിച്ചു. അഖിലിനെ ഇന്നലെ രാത്രിയോടെ മജിസ്ട്രറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നു പ്രതികളെയും ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷണ പരിധിയിലുണ്ട്. മൂന്നു പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. – എസ്. അനിൽകുമാർ, നെയ്യാറ്റിൻകര,ഡിവൈ.എസ്.പി.