play-sharp-fill
‘ഭക്ഷണം വാങ്ങി നല്കിയില്ല ‘ ; കോടതി മുറിക്കുള്ളിൽ പോലീസുകാരനെ പ്രതി വിലങ്ങിനടിച്ചു വീഴ്ത്തി

‘ഭക്ഷണം വാങ്ങി നല്കിയില്ല ‘ ; കോടതി മുറിക്കുള്ളിൽ പോലീസുകാരനെ പ്രതി വിലങ്ങിനടിച്ചു വീഴ്ത്തി

സ്വന്തം ലേഖകൻ

ചാലക്കുടി: ബൈക്ക് മോഷണക്കേസിന്റെ വിചാരണയ്ക്കു കൊണ്ടുവന്ന പ്രതി കോടതിമുറിക്കുള്ളിൽ പോലീസുകാരനെ ആക്രമിച്ചു. കൊല്ലം ചേരിക്കോണം തൃക്കോവിൽവട്ടം രാധികഭവനിൽ രാമചന്ദ്രനാണു(44) പോലീസിനെ ആക്രമിച്ചത്. പ്രതിയുമായെത്തിയ തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ പ്രഭിനാണു(35) പരുക്കേറ്റത്. ക്ഷുഭിതനായ പ്രതി കൈവിലങ്ങുകൊണ്ട് പ്രഭിനെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പ്രഭിൻ കുഴഞ്ഞുവീണു.

അബോധാവസ്ഥയിലായ ഇയാളെ ജീവനക്കാരും പോലീസുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. മുഖത്തും തലയ്ക്ക് പുറകിലും സാരമായി പരുക്കുണ്ട്. ഭക്ഷണം വാങ്ങിനൽകാത്തതിനാലാണു പോലീസുകാരനെ ആക്രമിച്ചതെന്നു രാമചന്ദ്രൻ കോടതിയിൽ പറഞ്ഞു.എന്നാൽ ഇയാൾ രാവിലെ മുതൽ ബീഡി ആവശ്യപ്പെട്ട് നിരവധി തവണ ദേഷ്യപ്പെട്ടിരുന്നെന്നും ഭക്ഷണം കഴിക്കാൻ തയാറായില്ലെന്നും പോലീസുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെഴുതാൻ കോടതി ജീവനക്കാരോടു രാമചന്ദ്രൻ പേപ്പർ ആവശ്യപ്പെട്ടെങ്കിലും നിയമം അനുവദിക്കാത്തതിനാൽ നൽകാൻ ജീവനക്കാർ തയാറായില്ല.ഇതും ആക്രമണത്തിന് കരണമായെന്നാണ് പറയുന്നത് .