
കോട്ടയ്ക്കല്‍: മലപ്പുറത്ത് ഭൂചലനമെന്ന് സംശയം. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.
സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചിലയിടങ്ങളില്‍ രണ്ടുതവണ വലിയ മുഴക്കം കേട്ടതായും ആളുകള്‍ പറഞ്ഞു. അതേസമയം, ഭൂചലനമാണെന്ന സ്ഥീരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


