കരോള്‍ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച്‌ ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും; ജില്ലയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും

Spread the love

പാലക്കാട്: പാലക്കാട് കരോള്‍ സംഘത്തിനെതിരായ ആക്രമണത്തില്‍ വിമര്‍ശിച്ച്‌ ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും.

video
play-sharp-fill

പാലക്കാട് ജില്ലയില്‍ 2500 യൂണിറ്റിലും ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും. ആർഎസ്‌എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്‌എസ്- ബിജെപി നീക്കമെന്ന് കോണ്‍ഗ്രസും വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പില്‍ ക്രിസ്തീയ സമൂഹത്തില്‍ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോണ്‍ഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്‌എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.