സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലര്‍ക്ക്; പ്ലസു ടുവാണ് യോഗ്യത; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സില്‍ ജോലി നേടാൻ അവസരം. ക്ലർക്ക് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വന്നിട്ടുള്ളത്.

video
play-sharp-fill

ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ ജനുവരി 05ന് നടക്കുന്ന ഇന്റർവ്യൂവില്‍ നേരിട്ട് പങ്കെടുക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.സി.സി.ഇയില്‍ ക്ലർക്ക് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

കാലാവധി

പരമാവധി 1 വർഷമാണ് ജോലിയുടെ കാലാവധി.

പ്രായപരിധി

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ/ മറ്റ് പിന്നാക്ക വിഭാഗം എന്നിങ്ങനെ വയസിളവ് അനുവദിക്കും.

യോഗ്യത

പ്ലസ് ടു വിജയിച്ചിരിക്കണം.

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ ഡിപ്ലോമ നേടിയിരിക്കണം.

ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ടൈപ്പിങ് പരിജ്ഞാനം വേണം. സമാന മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.

ഇന്റർവ്യൂ

താല്‍പര്യമുള്ളവർ ജനുവരി 5ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഉദ്യോഗാർഥികള്‍ ചുവടെ നല്‍കിയ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍ സഹിതം കെ.എസ്.സി.സി.ഇ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.

സ്ഥലം: KERALA STATE COUNCIL FOR CLINICAL ESTABLISHMENTS 2
nd FLOOR, HOSTEL BLOCK OF KERALA STATE INSTITUTE OF HEALTH AND FAMILY WELFARE, THYCAUD, TVPM-14
തീയതി: 05.01.2026
സമയം: രാവിലെ 9.30 മണി
വിശദവിവരങ്ങള്‍ക്കും, അപേക്ഷ ഫോമിനും സന്ദർശിക്കുക. അതുപോലെ സംശയങ്ങള്‍ക്ക് 0471-2966523, +91 91889 34432 എന്നീ നമ്ബറുകളിലും ബന്ധപ്പെടാം.

വെബ്സെെറ്റ്: https://clinicalestablishments.kerala.gov.in