നടുറോഡിൽ ഡോക്ടർമാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാർത്ഥനകൾ വിഫലമാക്കി ലിനു മടങ്ങി

Spread the love

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ്, ജീവൻ രക്ഷിക്കാനായി നടുറോഡിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കൊല്ലം സ്വദേശിയായ ലിനു (40) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

video
play-sharp-fill

എറണാകുളം ഉദയംപേരൂരിൽ വെച്ചുണ്ടായ അപകടത്തിൽ ലിനുവിന് മാരകമായി പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കാൻ വൈകുന്നത് ലിനുവിന്റെ ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെ, സ്ഥലത്തെത്തിയ ഡോക്ടർമാർ വഴിമധ്യേ നടുറോഡിൽ വെച്ച് തന്നെ ചെറിയ ശസ്ത്രക്രിയയ്ക്ക് മുതിരുകയായിരുന്നു.

ഡോക്ടർമാരുടെ ഈ അസാധാരണ പരിശ്രമം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവൻ നിലനിർത്താൻ ഡോക്ടർമാരുടെ സംഘം പരമാവധി പരിശ്രമിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ അന്ത്യം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group