തലയുയര്‍ത്തി മലയാള സിനിമ; ‘റോട്ടൻ സൊസൈറ്റി’ മുംബയ് ചലച്ചിത്ര മേളയിലെ മികച്ച ചിത്രം

Spread the love

കൊച്ചി: ആറാമത് മുംബയ് ഇൻഡി ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് അഭിമാനമായി റോട്ടൻ സൊസൈറ്റി മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

video
play-sharp-fill

സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനു ശേഷവും പ്രേക്ഷകന്റെ മനസില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുണ്ടെന്നും പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമല്‍ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനല്‍ അഭിപ്രായപ്പെട്ടു.

ചിത്രം രചന നിർവ്വഹിച്ച്‌ സംവിധാനം ചെയ്തിരിക്കുന്നത് എസ് എസ് ജിഷ്ണുദേവാണ്.
ഇതിനോടകം 130ല്‍പ്പരം ഇന്റർനാഷണല്‍ അവാർഡുകള്‍ കരസ്ഥമാക്കിയ ചിത്രം, ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമ്മം കലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയില്‍ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡന്റ് സിനിമകളുടെ ഇടയില്‍ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026ല്‍ പ്രേക്ഷകർക്ക് മുന്നില്‍ എത്തും.