മദ്യപിച്ചെത്തിയാണ് കുട്ടികള്‍ കരോള്‍ നടത്തിയത്; കരോള്‍ നടത്തയതിന് പിന്നില്‍ സിപിഐഎം ക്രിമിനല്‍ സംഘമാണ്, മനഃപൂർവം സംഘർഷം ഉണ്ടാക്കാനാണ് അവർ പോയത്; പാലക്കാട്ടെ ആക്രമണത്തില്‍ കുട്ടികളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍

Spread the love

പാലക്കാട്‌: പാലക്കാട്‌ പുതുശേരിയില്‍ കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ കുട്ടികളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് സി. കൃഷ്ണകുമാർ. മദ്യപിച്ചെത്തിയാണ് കുട്ടികള്‍ കരോള്‍ നടത്തിയതെന്നും കരോള്‍ നടത്തയതിന് പിന്നില്‍ സിപിഐഎം ക്രിമിനല്‍ സംഘമാണെന്നും മനഃപൂർവം സംഘർഷം ഉണ്ടാക്കാനാണ് അവർ പോയതെന്നും കൃഷ്ണകുമാർ പറഞ്ഞു.

video
play-sharp-fill

കഴിഞ്ഞ 21 നാണ് സംഭവം നടന്നത്. കരോള്‍ സംഘത്തെ ബിജെപിക്കാരൻ ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മില്‍ സിപിഐഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഭവത്തില്‍ കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്യുകയും, വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.