
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു അടിപൊളി പാൽ കേസരി തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം
ആവശ്യമായ സാധനങ്ങൾ
നെയ്യ്- 1/2 കപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
റവ- 250 ഗ്രാം
-പാല്‍
ഏലക്കായ
പഞ്ചസ്സാര
ഉപ്പ്
കശുവണ്ടി
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ മൂന്ന് ടീസ്പൂണ്‍ നെയ്യ് ചേർക്കുക. ഇതിലേക്ക് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നിറം മാറിവരുന്ന സമയത്ത് എടുത്തുവെച്ചിരിക്കുന്ന റവ ചേർക്കുക. റവ നല്ലപോലെ വറുക്കണം. ഇതിലേയ്ക്ക് പാല്‍ ചേർക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. നല്ലപോലെ കുറുകി വരുന്ന സമയത്ത് ബാക്കിയുള്ള നെയ്യ് ചേർക്കുക. നെയ്യ് റവയില്‍ നല്ലപോലെ പിടിച്ചു വന്നതിനു ശേഷം പഞ്ചസ്സാര ചേർക്കുക. ഒപ്പം ഏലക്കായും ചേർക്കുക. പഞ്ചസ്സാര ഉരുകി, റവയെല്ലാം തിക്കായി വരുന്ന സമയത്ത് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കാം ശേഷം ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.



