
പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഷൊർണൂർ പാലക്കാട് റെയിൽവേ ട്രാക്കിൽ ഒറ്റപ്പാലം മാനന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായി ചോറോട്ടൂർ പ്രദേശത്താണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഒറ്റപ്പാലം പൊലീസിനെ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല.



