ചോദ്യപ്പേപ്പറിന്റെ വില 4 ലക്ഷം…! വാങ്ങിയത് 37 വിദ്യാർത്ഥികൾ; നെറ്റ് ചോദ്യ പേപ്പർ ചോർത്തി വില്പന നടത്തിയ അഞ്ച് പേര്‍ പൊലീസ് പിടിയിൽ

Spread the love

ഹരിയാനയിലെ സോനിപ്പത്തിൽ നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പന. രണ്ട് സയന്‍സ് വിഷയങ്ങളുടെ ചോദ്യപേപ്പര്‍ വില്‍പ്പനക്ക് ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെയാൻ പൊലീസ് പിടികൂടിയത്.

video
play-sharp-fill

പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പർ 37 വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവരെ പിടികൂടിയത്. അറസ്റ്റിലായ ഒരാളുടെ സഹോദരന്‍ അധ്യാപകനാണ്. ഇയാളാണ് പ്രതികള്‍ക്ക് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയത് എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

18 മുതലാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. ലൈഫ് സയൻസ് ,കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പറാണ് ചോർന്നത്. നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ നൽകുമെന്നായിരുന്നു വാഗ്ദാനം. ചോദ്യപ്പേപ്പർ വാങ്ങിയ 37 ഉദ്യോഗാർത്ഥികളെയും ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. എന്നാൽ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അറിയില്ലെന്നാണ് പരീക്ഷ ഏജൻസിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group