play-sharp-fill
ഐടി റിട്ടേൺ സമർപ്പിക്കുന്നതിൽ അലസത വേണ്ട ; അവസാന ദിവസങ്ങളിലേക്ക് മാറ്റി വയ്ക്കാതെ നേരത്തെ ഫയൽ ചെയ്യണം

സ്വന്തം ലേഖകൻ

കൊച്ചി: വരുമാന നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി ഒരു മാസം കൂടി ദീർഘിപ്പിച്ചെങ്കിലും അവസാന മണിക്കൂറിലേക്ക് അക്കാര്യം മാറ്റിവയ്ക്കാതെ നോക്കുക.

വരുമാനനികുതി റിട്ടേൺ സമർപ്പിക്കേണ്ടവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1) സാധാരണ പൗരന്മാർ: 2,50,000 രൂപയ്ക്കുമേൽ വരുമാനം ഉള്ളവർ.
2) സീനിയർ സിറ്റിസൺ (60+) : 3,00,000 രൂപയ്ക്ക് മേൽ.
3) സൂപ്പർ സീനിയർ സിറ്റിസൺ (80+): 5,00,000 രൂപയ്ക്ക് മേൽ.

4) സ്രോതസിൽ നിന്ന് ടാക്‌സ് പിടിക്കപ്പെട്ടവർ (ശമ്പളം, വാടകം, കമ്മീഷൻ, കോൺട്രാക്ട് വരുമാനം, ഇൻഷ്വറൻസ് തുക, പ്രൊഫഷണൽ സർവീസ് തുക, ബാങ്ക് പലിശ, ഭൂമിക്കച്ചവടം തുടങ്ങിയവ.)

5) പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, സൊസൈറ്റികൾ, കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ

ഗുണങ്ങൾ ദോഷങ്ങൾ
1) യഥാസമയം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ പിഴ വരാം.
2) സ്രോതസിൽ നിന്ന് അധികം പിടിച്ച തുക റീഫണ്ട് ലഭിക്കുന്നതിന്
3) വായ്പകൾ എളുപ്പത്തിൽ ലഭ്യമാകാൻ. (നികുതിപരിധിയിൽ വരാത്തവർക്കും ഇത്തരം ആവശ്യം ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്ത് വരുമാനസ്രോതസിന് രേഖ ഉണ്ടാക്കാം)
4) വിസ ആവശ്യങ്ങൾക്ക് പലപ്പോഴും ഉപകാരപ്രദം.
5) ബിസിനസ് നഷ്ടം തൻവർഷത്തെ ലാഭത്തിൽ തട്ടി കിഴിക്കാൻ

ഒരു തവണ നികുതി റിട്ടേൺ ഫയൽ ചെയ്തുപോയാൽ പിന്നീട് എല്ലാ വർഷവും തുടരേണ്ടി വരുമോ എന്ന ഭയം വേണ്ട. നികുതിബാധ്യത വരുന്ന വർഷങ്ങളിൽ മാത്രമേ അതാവശ്യമുള്ളൂ.

റിട്ടേൺ സമർപ്പിക്കേണ്ട തീയതികൾ

ഓഡിറ്റ് ആവശ്യം ഇല്ലാത്ത സ്ഥാപനങ്ങൾ,ശമ്പള വരുമാനക്കാർ, പ്രൊഫഷണൽ സർവീസ് നൽകുന്നവർ( 50 ലക്ഷം വരെ വരുമാനം ഉള്ളവർ) , വ്യക്തികൾ തുടങ്ങിയവർ പിഴകൂടാതെ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി 2019 ആഗസ്റ്റ് 31

ഓഡിറ്റ് ആവശ്യം ഉള്ള കമ്പനികൾ പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ തുടങ്ങിയവ 2019 സെപ്തംബർ 30.

പുതിയബഡ്ജറ്റിൽ നിലവിലെ സ്ലാബുകളിൽ മാറ്റം വരുത്താതെ തന്നെ ചില ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. 2019-20 കാലത്ത് 5 ലക്ഷം വരെ വരുമാനം ഉള്ളവരെ റിബേറ്റ് ഇല്ലാതെ തന്നെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കി. ഇത് ഇടത്തരം ശമ്പളക്കാർക്ക് ആശ്വാസജനകമാണ്. പരിധിക്ക് അധികമുള്ള തുകയുടെ 20% നികുതി അടയ്ക്കേണ്ടതായും വരും.

2020 മാർച്ച് 31ന് ഉള്ളിൽ എടുക്കുന്ന 45 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്കുള്ള (Sec 80EE) വരുമാന നികുതി കിഴിവ് 2 ലക്ഷത്തിൽ നിന്ന് 3.50 ലക്ഷം ആക്കി.

ഇൻഷ്വറൻസ് തുക, മ്യൂച്ചൽ ഫണ്ട് നിക്ഷേപം, ബാങ്ക് ഇടപാടുകൾ എന്നിവ ഓട്ടോമാറ്റിക് ആയി വരുമാന നികുതി റിട്ടേണിൽ പ്രതിഫലിക്കും. ഇത്തരം ഇടപാടുകാർ പിഴ, പലിശ നടപടികളിൽനിന്ന് ഒഴിവാകുന്നതിന് റിട്ടേൺ ഫയൽ ചെയ്യുന്നതാണ് ഉചിതം.

സന്തോഷ് ജേക്കബ്

ടാക്‌സ് കൺസൾട്ടന്റ്